കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി കശ്മീർ ഐ.ജി അറിയിച്ചു. പുൽവാമയിലെ ചന്ദ്ഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണ്. ഭീകരരിൽ നിന്ന് എം 4, എകെ വിഭാഗത്തിലുള്ള തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തെന്ന് ഐജി വിജയ് കുമാർ പറഞ്ഞു.
അതേസമയം 2022ൻ്റെ ആദ്യ 5 ദിവസത്തിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം കശ്മീരിൽ വധിക്കുന്നത്. ഇവരിൽ 6 പേർ മൂന്ന് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടപ്പോൾ, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.
Discussion about this post