കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ഐ ജി ജി ലക്ഷ്മണ സസ്പെന്‍ഷനില്‍ തുടരും. കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരിലാണ് ഐ ജി ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച ചേര്‍ന്ന സസ്പെന്ഷന് റിവ്യൂ കമ്മിറ്റി ഐ ജിയുടെ സസ്പെന്ഷന് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
സസ്പെന്ഷന് കാലാവധി ആറുമാസം കൂട്ടി നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനായ സസ്പെന്ഷന് റിവ്യൂ കമ്മിറ്റിയുടേതാണ് തീരുമാനം.
ഐ ജി ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ ജി ഇടനിലക്കാരന് ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോണ്സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണ് ആണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post