കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ബംഗളൂരുവിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്
നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെയും ഒമിക്രോണ്‍ കേസുകളുടെയും എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യവും, ഓക്സിജന്‍ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി.
കേരളത്തിലെ പ്രതിദിന കേസുകള്‍ അയ്യായിരം കടന്നു. ഇന്നലത്തെ ടിപി ആര് 8.2 ആണ്. തിരുവന്തപുരത്തും എറണാകുളത്തും പ്രതിദിന കേസുകള്‍ ആയിരം കടന്നു. ടിപിആര്‍ പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമായി കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
Discussion about this post