ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹസ്സന്‍പോര ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം സുരക്ഷാസേന വളഞ്ഞിരുന്നു.
ഭീകരരെ വധിച്ച ശേഷം പ്രദേശത്ത് സുരക്ഷസേന നടത്തിയ പരിശോധനയില്‍ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. പ്രദേശത്ത് പരിശോധന ശക്തമാക്കി. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post