ശ്രീനഗര്‍: കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ പുല്‍വാമയിലെ ഇമാദ്മുസാഫര് വാനി, ഹസന്‍പോറയിലെ അബ്ദുള്‍ റാഷിദ് തോക്കര്‍ എന്നിവരാണ്.
അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹസന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി സംയുക്ത സംഘം തെരച്ചില്‍ ആരംഭിച്ചിരുന്നു.
തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ അല്‍-ബദറിന്റെ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു.ഡിസംബര്‍ 19 ന് പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാനിക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇതോടെ പ്രദേശത്തുടനീളമുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 13 ആയി ഉയര്‍ന്നു.
Discussion about this post