പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ഗോവിഡ് ഗൗഡെ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു. 2017 മുതൽ അദ്ദേഹം ബിജെപി സർക്കാറിൽ കല- സാംസ്കാരിക വകുപ്പ്, ആദിവാസിക്ഷേമ മന്ത്രിയായിരുന്നു.
ബിജെപിയുടെ ക്ഷണം സ്വീകരിച്ച് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാണ് സ്ഥാനം രാജിവച്ചതെന്ന് പ്രയോളിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം പ്രതികരിച്ചു. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്.
Discussion about this post