ബെയ്ജിംഗ്: കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനെ തുടർന്ന് മൂന്നാമത്തെ നഗരവും അടച്ചു പൂട്ടി ചൈന. ഹനാൻ പ്രവിശ്യയിലെ അന്യാംഗ് നഗരത്തിലാണ് പുതിയതായി ലോക്ഡൗൺ ഏർപ്പെടുത്തിയത്. നിലവിൽ ഷിയാൻ, ടിയാൻജിൻ നഗരങ്ങളും ലോക്ഡൗണിലാണ്.
55 ലക്ഷം ജനസംഖ്യയുള്ള അന്യാംഗിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ 58 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്യാംഗ് നഗരസഭ അധികൃതർ അറിയിച്ചു.
Discussion about this post