ശബരിമലയില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.
തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ് സന്നിധാനത്ത് എത്തുന്നത്.
Discussion about this post