വളാഞ്ചേരി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 48 ലക്ഷം രൂപയുമായി ഒരാൾ പൊലീസ് പിടിയിൽ. തൃശൂർ തളി സ്വദേശി വലിയപീടികയിൽ അബ്ദുൾഖാദറി (38) നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം.
പട്ടാമ്പി റോഡിലെ കൊട്ടാരത്ത് വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ പണം പൊലീസ് കണ്ടെത്തിയത്. കാർ പരിശോധിക്കുമ്പോൾ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടത്.
വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, എസ്ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി.
Discussion about this post