തൃശൂരില്‍ വനിത ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശിയായ അമ്പിളി(53) ആണ് മരിച്ചത്. വീടിനുള്ളിലെ ശുചിമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ആയിരുന്നു അമ്പിളി. ഈ അടുത്താണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി സ്ഥാനയറ്റം ലഭിച്ചത്. വരവൂര്‍ പി.എച്ച്.സിയിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാതെ അവധി എടുക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അമ്പിളിക്ക് നേരിയ മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Discussion about this post