തിരുവനന്തപുരം:സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്നാണ് അൻവർ സാദത്ത് ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് എംഎൽഎ പരാതി നൽകി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്നാണ് അൻവർ സാദത്തിന്റെ ആരോപണം.
Discussion about this post