തിരുവനന്തപുരം: പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ബി ജെ പി വളരുന്നുവെന്ന് ആശങ്ക പങ്കുനവെച്ച് സി പി എം സംഘടനാ റിപ്പോര്‍ട്ട് പുറത്ത്. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ബിജെപി വളരുന്നത് പരിശോധിക്കണമെന്നാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ട്ടി അനുഭാവമുള്ള കുടുംബങ്ങള്‍ ബി ജെ പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണം. തലസ്ഥാനത്തെ ബി ജെ പിയുടെ വളര്‍ച്ചയെ ഗൗരവമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ടുവര്‍ദ്ധന ബി ജെ പി ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ ഭരണം നേടിയെങ്കിലും ജയിക്കാന്‍ കഴിയുന്ന പല വാര്‍ഡുകളിലും പരാജയപ്പെട്ടു. ഇത് കോണ്‍ഗ്രസ് ബി ജെ പിക്ക് വോട്ടു മറിച്ചതുകൊണ്ടാണ്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ ബി ജെ പിയുടെ കടന്നുവരവ് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post