തൃശൂർ: സി.പി.എമ്മിന്റെ തിരുവാതിരക്കളി. ഇത്തവണ തൃശൂരിലാണ് തിരുവാതിര അരങ്ങേറിയത്. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതിന്റെ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പ് വീണ്ടും കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിന്റെ ‘മെഗാ’ തിരുവാതിര
ഊരാങ്കോട് അയ്യപ്പക്ഷേത്രത്തിന് സമീപം നടന്ന തിരുവാതിരയിൽ നൂറിലേറെ സ്ത്രീകൾ പങ്കെടുത്തു. ഈമാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുവാതിര നടത്തിയതെന്ന് സംഘാടകർ അവകാശപ്പെട്ടു. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയിൽ അണിനിരന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Discussion about this post