തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ആലോചനയുമായി സര്‍ക്കാര്‍. ഗതാഗത വകുപ്പിന്റെ ശിപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനയുണ്ട്.
2.5 കിലോമീറ്റര്‍ ദൂരത്തിന് നിലവില്‍ എട്ടു രൂപയാണ് നിരക്ക്. ഇതാണ് പത്തു രൂപയായി വര്‍ധിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദൂരത്തില്‍ ഓരോ കിലോ മീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായാണു കൂട്ടുന്നത്. നിലവില്‍ വിദ്യാര്‍ഥികളുടെ നിരക്ക് 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് ശിപാര്‍ശ.
Discussion about this post