കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇയാളുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും. ശബ്ദസാമ്പിള്‍ പരിശോധിച്ച ശേഷമായിരിക്കും മെഹബൂബിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കാവ്യാ മാധവനും ദിലീപും അടക്കം ഏഴ് പേരുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും.
കേസില്‍ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്നും, അടുത്തകാലത്തൊന്നും നടന്റെ വീട്ടില്‍ പോയിട്ടില്ലെന്നും മെഹബൂബ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നാര്‍കോ അനാലിസിസ് പരിശോധനയ്ക്കുള്‍പ്പടെ താന്‍ തയാറാണെന്നും വ്യവസായി വ്യക്തമാക്കിയിരുന്നു.
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ ഏല്‍പ്പിച്ചത് കേസിലെ വിഐപി ആണെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെയും ആക്രമിക്കാന്‍ ഇതേ വിഐപി പദ്ധതിയിട്ടിരുന്നതായും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.
Discussion about this post