തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിനു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11ന് ശേഷം പെട്രോളിംഗിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷറഫുദീന്‍ പരിക്കേറ്റു.
പോലീസിന് നേരെ തട്ടിക്കയറിയ മദ്യപസംഘത്തിലെ ഒരാള്‍ ഷറഫുദീന്റെ കോളറില്‍ പിടിക്കുകയും ചെയ്തു.
Discussion about this post