ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികൾ ആയ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മുറ്റത്തെ മാവിൽ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുവരും ഏറെ നാളായി രോഗബാധിതരായിരുന്നു.