നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ റെയ്ഡ്. ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയുമായ ശരത്തിന്റെ വീട്ടിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. ആലുവ തൊട്ടുമുഖത്തെ വീട്ടിൽ ആണ് റെയ്ഡ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സുഹൃത്തുക്കളും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതായിരുന്നു. ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിലും ശരത്തിന്റെ പേരുണ്ടായിരുന്നു.
ശരത് നിലവില്‍ ഒളിവില്ലെന്നാണ് വിവരം. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ശരത് ഹാജരായിരുന്നില്ല. ശരത്തിന്റെ ഫോണ്‍ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് സൂചന. സൂര്യഹോട്ടല്സ് ഉടമയാണ് ശരത്. ശരത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.
Discussion about this post