ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കു ശേഷം വിരമിക്കും. 2016-ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടു നിന്ന സാനിയ 2020-ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സിലെ തോല്‍വിക്ക് പിന്നാലെയാണ് പ്രഖ്യാപനം. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകൾ നേടി രാജ്യം ആദരിച്ച പ്രതിഭയാണ്.
Discussion about this post