ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ആലപ്പുഴ ആര്യാട് സൌത്ത് പഞ്ചായത്ത് 9- വാർഡിൽ കൈതത്തിൽ അനൂപിനെ പോപ്പുലർ ഫ്രണ്ട് പത്തനംതിട്ടാ ജില്ലാകമ്മറ്റി ഓഫീസിൽ നിന്നാണ് പിടികൂടിയത്.
അനൂപിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് പത്തനംതിട്ട മുനിസിപ്പാലിറ്റി 22- വാർഡിൽ മുബാറക് മൻസിലിൽ ഇമാമുദ്ധീനെയും (41) പിടികൂടി. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Discussion about this post