ഡല്‍ഹി: ഐപിഎല്‍ താര ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ താര ലേലത്തിന് പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 1214 ക്രിക്കറ്റ് കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 49 കളിക്കാരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.
Discussion about this post