ശ്രീനഗര്‍: 135 ഓളം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി അതിര്‍ത്തിയില്‍ കാത്തിരിക്കുകയാണെന്ന് കാശ്മീരിലെ അതിര്‍ത്തി സുരക്ഷാ സേന ഇന്‍സ്പെക്ടര്‍ ജനറല്‍ രാജാ ബാബു സിംഗ്. എന്നിരുന്നാലും, അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷമാണ് നിലവിലെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റം തടയാനായി സൈന്യവും അതിര്‍ത്തി സുരക്ഷാസേനയും അഹോരാത്രം ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. കാശ്മീരിലെ ചില ഗൈഡുകള്‍ നിയന്ത്രണരേഖ കടന്നതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ തിരച്ചെത്തുമ്പോള് ശക്തമായ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖ സദാസമയവും നിരീക്ഷണത്തിലാണ്. നുഴഞ്ഞുകയറാന്‍ അവര്‍ ഏറെ ബുദ്ധിമുട്ടും. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത ഭീകരസംഘടനയായ താലിബാനില്‍ നിന്ന് നിലവില്‍ ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്നും പക്ഷെ തങ്ങള്‍ ജാഗരൂകരാണെന്നും സിംഗ് വ്യക്തമാക്കി.
ഡ്രോണ്‍ ഭീഷണിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അജ്ഞാത ഡ്രോണുകള്‍ കഴിഞ്ഞ വര്‍ഷവും കണ്ടെത്തിയിരുന്നു. ഡ്രോണ്‍ വേധ സാങ്കേതിക വിദ്യകളടക്കം ഞങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖ വഴിയുള്ള മയക്കുമരുന്ന് കടത്താണ് തങ്ങള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും മയക്കുമരുന്ന് കടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post