Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം : പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി

by Brave India Desk
Jan 26, 2022, 08:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. മറ്റുള്ളവരുമായി യാതൊരുവിധത്തിലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. മുറിയില്‍ ബാത്ത്‌റൂം വേണം എന്നതടക്കം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മന്ത്രി വ്യക്തമാക്കിയത്.

ഇന്ന് അര ലക്ഷത്തിന് മുകളില്‍പ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തില്‍ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകള്‍ക്ക് ഉണ്ടാകേണ്ടതില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്- മന്ത്രി വ്യക്തമാക്കി.

Stories you may like

കമ്മികൾ ചെയ്യുന്നത് വിഘടന വാദമാണ് …

യുവതിയുടെ ചിത്രവും ഫോൺനമ്പറും അശ്ലീല സൈറ്റിൽ; ചോർന്നത് 10ാം ക്ലാസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; നടപടിയെടുക്കാതെ കേസ് ഒത്തുതീർക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം

20 മുതല്‍ 30 വരെ പ്രായമുള്ളവരിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. വരും ദിവസങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും നാളെ മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമാന്തരമായി ആശുപത്രികളില്‍ കൂടുതല്‍ ആളുകളെ ജോലിക്കായി വിന്ന്യസിക്കും. ഇത്തരത്തില്‍ വിവിധ ജില്ലകളിലാണ് 4917 പേരെയാണ് ഈ രീതിയില്‍ നിയോഗിച്ചിരിക്കുന്നത്. ഇതിനായുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

വാക്സിന്‍ എല്ലാവരും നിര്‍ബന്ധമായി എടുക്കണം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും.

തിരുവനന്തപുരത്ത് രോഗ വ്യാപനം അതി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ന് പ്രത്യേക അവലോകന യോഗം ചേര്‍ന്നതായി മന്ത്രി പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിടാനും ബാര്‍, ഷോപ്പിങ് മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ ഇത്തരത്തില്‍ തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags: Covidveena georgekerala
Share4TweetSendShare

Discussion about this post


Latest stories from this section

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

ന്യൂസിലാൻഡിൽ കുടിയേറി സുഖമായി ജീവിക്കണം; പണത്തിനായി കഞ്ചാവ് വിൽപ്പന; നാട്ടുകാരുടെ ‘നല്ലവനായ ജോച്ചനും’ കൂട്ടാളിയും പിടിയിൽ: പോലീസ് വേഷം മാറി എത്തിയത് ആവശ്യക്കാരെന്ന വ്യാജേന

Next Post

അട്ടപ്പാടി മധു കേസ് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കുടുംബം

Latest News

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies