ഇസ്ലാമാബാദ്: അന്താരാഷ്ട്ര ഭീകരന് ഒസാമ ബിന്ലാദന് പാകിസ്ഥാനിലുണ്ടായിരുന്നെന്ന് പ്രസിഡന്റ് സര്ദാരിയ്ക്കുള്പ്പെടെ അറിയാമായിരുന്നെന്ന് മുന്‍ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. 2008 മുതല്‍ 2012വരെ പ്രതിരോധമന്ത്രിയായിരുന്ന ചൗധരി അഹമ്മദ് മുഖ്താറാണ് വിദേശ ചാനലിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
2011ല്‍ അമേരിക്ക കണ്ടെത്തും മുമ്പ് ലാദന് രാജ്യത്തുണ്ടെന്ന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി, സേനാതലവന്‍ അഷ്ഫാക്ക് പര്‍വേസ് കയാനി എന്നിവര്‍ക്ക് അറിയാമായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. സര്‍ദാരിയെയും കയാനിയെയും കൂടാതെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ ഉന്നതര്ക്കുമുള്പ്പെടെ വിവരമറിയാമായിരുന്നു.
2011 മെയ് രണ്ടിന് അബോട്ടാബാദില്‍ നിന്ന് അമേരിക്കന്‍ വ്യോമസേനാ വിഭാഗമായ സിയാല്‍ കണ്ടെത്തി കൊലപ്പെടുത്തുംവരെ ലാദന് രാജ്യത്തുണ്ടെന്ന് അറിയില്ലായിരുന്ന പാക് നിലപാടിന് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.
Discussion about this post