ലഖ്നൗ : എന്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ.കഫീല്‍ ഖാന്. അടുത്ത മാസം യുപിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുകയാണ് യോഗി. ഈ സാഹചര്യത്തിലാണ് ഡോ. കഫീല്‍ ഖാന്റെ പ്രതികരണം.
ഏത് പാര്‍ട്ടി ടിക്കറ്റ് തന്നാലും യോഗിക്കെതിരെ മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഗോരഖ്പുരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017-ല്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രതി സ്ഥാനത്തായിരുന്നു കഫീല്‍ ഖാന്. പിന്നീട് ഇദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.
Discussion about this post