മലപ്പുറം: ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. പുത്തൻപീടിയേക്കൽ ഉസ്മാൻ, ഏറാട്ടുവീട്ടിൽ ഹനീഫ എന്നിവരാണ് പിടിയിലായത്.
പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് ആംബുലൻസ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും എത്തിച്ച 50 കിലോയോളം കാഞ്ചാവാണ് സ്വകാര്യ ആംബുലൻസിലുണ്ടായിരുന്നത്.
ആംബുലൻസ് ആയതിനാൽ പരിശോധനയില്ലെന്ന് കരുതിയായിരുന്നു ഇരുവരുടെയും കഞ്ചാവ് കടത്ത്. മുൻപും സംഘം ആംബുലൻസിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
Discussion about this post