മഹാരാഷ്ട്ര : മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് റദ്ദാക്കി സുപ്രീംകോടതി. കൂടാതെ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
സഭയില്‍ അപമര്യാദയായി പെരുമാറിയതിന് ഒരു വര്‍ഷത്തേയ്ക്കാണ് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത്. 2021 ജൂലൈ 5 മുതല്‍ ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം നിയമസഭാ സമ്മേളന കാലയളവിനപ്പുറം എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
Discussion about this post