ഡല്‍ഹി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (സിഇഎ) ഡോ.വി.അനന്ത നാഗേശ്വരന്‍ നിയമിച്ച് കേന്ദ്ര സര്‍ക്കാർ. മുന്‍ സിഇഎ കെ.വി.സുബ്രഹ്മണ്യന് വിരമിച്ച ഒഴിവിലാണു നിയമനം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് നീക്കം.
2019 – 21 കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (പിഎംഇഎസി) അംഗമായിരുന്നു. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജി, ജൂലിയസ് ബെയര്‍ ഗ്രൂപ്പ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1985-ല്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് (ഐഐഎം) ബിരുദാനന്തര ഡിപ്ലോമയും (എംബിഎ) 1994-ല്‍ മാസച്യുസെറ്റ്സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.
Discussion about this post