അഖിലേഷ് യാദവും ജയന്ത് ചൗധരിയും വോട്ടെണ്ണുന്നത് വരെ മാത്രമേ ഒരുമിച്ചുള്ളൂവെന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
“അഖിലേഷ് യാദവും ജയന്ത് ചൗധരിയും വോട്ടെണ്ണുന്നത് വരെ മാത്രമേ ഒരുമിച്ചുള്ളൂ. അവരുടെ (എസ്പി) സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, അസം ഖാൻ അകത്തും ജയന്ത് പുറത്തുമാകും.തിരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് അവരുടെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് പറയാൻ കഴിയും.” എന്നും അദ്ദേഹം പറഞ്ഞു
“അഖിലേഷിന് നാണമില്ല. ഇന്നലെ ഇവിടെ ക്രമസമാധാന നില ശരിയല്ലെന്ന് അഖിലേഷ് പറഞ്ഞു. ഇന്ന് ഞാൻ ഒരു പൊതു പരിപാടിയിൽ ഞങ്ങളുടെ കണക്കുകൾ പറയാൻ വന്നിരിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, നിങ്ങളുടെ ഭരണത്തിന്റെ കണക്കുകൾ നാളെ ഒരു പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കൂ.” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post