ഡല്‍ഹി: രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. 2020 ജനുവരി 30 നായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ തൃശൂര്‍ ജില്ലയിലായിരുന്നു ആദ്യ കേസ്. സ്വരാജ് റൗണ്ടിലുള്ള ജനറല്‍ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ഇത്.
കൃത്യമായ രോഗ നിര്ണയത്തിലൂടേയും ക്വാറന്റീന് സജ്ജീകരണത്തിലൂടേയും ആദ്യത്തെ കേസുകളെ വരുതിയിലാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് കൊവിഡിന്റെ പിടിവിട്ട് വ്യാപനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലോ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും ബാധിച്ചു.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ 2020 മാര്‍ച്ച് 24 ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 519 കേസുകളും 9 മരണവുമായിരുന്നു ലോക്ഡൗണ്‍ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Discussion about this post