ഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജലന്ധറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്.
” മതപരിവര്‍ത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം, എന്നാല്‍ ഇതിലൂടെ ആരെയും തെറ്റായി ഉപദ്രവിക്കരുത്, ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണ്.”- കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
മതം ഒരു സ്വകാര്യ കാര്യമാണെന്നും കെജ്രിവാള് പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post