നടന് മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്ന ജോസിന്റെ കുടുംബത്തിനാണ് പദ്ധതിയുടെ വീട് കൈമാറിയത്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്. താരം തന്നെയാണ് താക്കോൽ കൈമാറിയത്.
അജ്നയെ തങ്ങളുടെ പ്രാർത്ഥനകളിൽ എപ്പോഴും ഓർക്കുമെന്നും മോഹൻലാൽ പറഞ്ഞു. സമൂഹത്തിലെ നിർദ്ധനരായവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് ‘ലാൽ കെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതൽ പേരെ സഹായിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post