മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസപെന്ഷന്. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റായ മണിക്കുട്ടനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് പിണറായി വിജയന് എതിരെ മണിക്കുട്ടന് പോസ്റ്റിട്ടത്. കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന രീതിയിലുള്ള പോസ്റ്റായിരുന്നു അയച്ചത്.
ഈ പോസ്റ്റിന്റെ പേരില്‍ പരാതി ഇയര്ന്നതിനെ തുടര്‍ന്ന് മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
Discussion about this post