അബുദാബി: യു.എ.ഇക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. ഹൂതികള്‍ അയച്ച മൂന്നു ഡ്രോണുകള്‍ സായുധസേന തകര്‍ത്തു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടം ജനവാസ കേന്ദ്രത്തിനു പുറത്താണ് വീണതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒരുമാസത്തിനിടെ നാലാം തവണയാണ് യു.എ.ഇക്ക് നേരെ ആക്രമണ ശ്രമം നടക്കുന്നത്.
രാജ്യത്തെതിരായ എല്ലാ ഭീഷണികളെയും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൂതി ആക്രമണങ്ങളെ ചെറുക്കാന്‍ യുദ്ധക്കപ്പലും പോര്‍വിമാനങ്ങളും യു.എ.ഇയില്‍ വിന്യസിക്കുമെന്ന് യു.എസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ആദ്യ ആക്രമണത്തില്‍ മൂന്നു പ്രവാസികള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന മിസൈലാക്രമണം മാര്‍ഗമധ്യേ തകര്‍ത്ത യു.എ.ഇ, ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post