ലഖ്നൗ : പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൗശാംബിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ എതിര്‍ത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയതെയും സംസ്കാരത്തെയും കൂട്ടി യോജിപ്പിച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മതവിശ്വാസത്തെ തകര്‍ക്കുക മാത്രമാണ് ചെയ്തത്. രാജ്യദ്രോഹികളെയും ഭീകരരെയും പിന്തുണയ്ക്കുന്ന നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ജെപി നദ്ദ വ്യക്തമാക്കി.
എസ്പിയും ബിഎസ്പിയും ക്രമിനലുകളെ സംരക്ഷിക്കുകയും ജനവിരുദ്ധപ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നവരാണ് ഇവര്‍. എന്നാല്‍, രാജ്യ താല്‍പ്പര്യത്തിനായി പ്രതിജ്ഞാബദ്ധരായ പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post