മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കറുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ പങ്കെടുത്തു
ലതാ മങ്കേഷ്ക്കറോടുള്ള ആദര സൂചകമായി മഹാരാഷ്ട്രയിൽ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഖാചരണവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തി കെട്ടാനും നിര്‍ദേശമുണ്ട്.
Discussion about this post