മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഈ മാസം തിയേറ്ററിലെത്തും. ഫെബ്രുവരി 18 ആണ് റിലീസ് തിയതി.
കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
മോഹന്‍ലാല്‍, ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, സായ് കുമാര്‍, ധ്രുവന്, സ്വാസിക, നെടുമുടി വേണു, നേഹ സക്സേന, വിജയരാഘവന്, രചന നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, രഞ്ജി പണിക്കര്‍, അലന്‍സിയര്‍ വെന്‍ ലക്ഷ്മി ലോപ്പസ്, സാധികാബ് ലക്ഷ്മി, സാധികാബ് ലോപ്പസ് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലുള്ളത്.
എ.ആര്. റഹ്മാന്, ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഡ്രമ്മര്‍ ശിവമണിയുടെ ശ്രദ്ധേയമായ അതിഥി വേഷവും ചിത്രത്തിലുണ്ട്. കെജിഎഫ് നടന് ഗരുഡ റാം ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ജോണ്‍ വിജയും ചിത്രത്തിന്റെ ഭാഗമാണ്.
Discussion about this post