മുംബൈ: ശിവസേന ബിജെപി സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ശിവസേന സഖ്യം വിട്ടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ബിജെപി ചര്‍ച്ച തുടങ്ങി. മന്ത്രിസഭയില്‍ നിന്ന് പിന്മാറുന്നതുള്പ്പടെ കര്‍ശന നടപടികളിലേക്ക് ശിവസേന നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി മുന്നോട്ട് പോവുന്നത്.
ശിവസേന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നതുള്പ്പടെ ബദല്സാധ്യതകളാണ് ബിജെപി തേടുന്നത്. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ എന്‍സിപിയിലെ ഉന്നത് നേതാക്കളുമായി ആശയവിനിമയം നടത്തി. എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി ബിജെപി നേതൃത്വം ബന്ധപ്പെട്ടതായാണ് സൂചന. ശിവസേന സഖ്യം വിട്ടാലും മന്ത്രിസഭ താഴെ പോവില്ല എന്ന ശക്തമായ സന്ദേശം നല്‍കുകയും, ഭീഷണി വിലപോവില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് പുതിയ നീക്കത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.
പാക്ക് ഗായകന് ഗുലാം ആസാദിന്റെ മുംബൈ പരിപാടി സേന ഭീഷണി മൂലം മാറ്റിവച്ചതും, സുധീന്ദ്രകുല്ക്കര്ണിയ്ക്ക് നേരെ കരിമഷി പ്രയോഗിച്ചതും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കരിമഷി ഒഴിച്ച സംഭവത്തില്‍ ആറ് ശിവസേന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റിനെ എതിര്‍ത്ത് ശിവസേന രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ആവശ്യമെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് സേന ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
എന്സിപിയുമായ ആശയ വിനിമയം നടത്തുക വഴി ശിവസേന സഖ്യത്തിന്റെ ലഷ്മണരേഖ ലംഘിക്കേണ്ട എന്ന മുന്നറിയിപ്പ് നല്‍കുകയാണ് ബിജെപി.
Discussion about this post