പനാജി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇന്ന് ഗോവയിലെത്തും. ഗോവയിലെ വിവിധ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന ബിജെപിയുടെ പൊതുറാലികളിലും വീടുകള്‍തോറുമുള്ള പ്രചാരണ പരിപാടികളിലും ഇരുവരും പങ്കെടുക്കും. ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നോര്‍ത്ത്, സൗത്ത് ഗോവയിലെ വിവിധ മണ്ഡലങ്ങളിലാണ് ഇരുവരും പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പങ്കെടുക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണ പരിപാടി അവസാനിക്കുക. സാന്ക്വലിം നിമയസഭാ മണ്ഡലത്തില്‍ നിന്നാണ് പ്രമോദ് സാവന്ത് മത്സരിക്കുന്നത്. ഗോവയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
Discussion about this post