ഉത്തര്‍പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. യുപിയില്‍ ആര് ഭരണം നേടണമെന്ന് നിര്‍ണയിക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. പടിഞ്ഞാറന്‍ യുപിയിലാണ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടം ഇന്ന് നടക്കുന്നത്.
രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വിധി എഴുതും. 623 സ്ഥാനാര്‍ഥികളാണ് പരസ്പരം മത്സരക്കാലത്തില് ഏറ്റുമുട്ടുന്നത്.
11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലാണ് ഇത്തവണ ഉത്തര്‍പ്രദേശില്‍ പ്രധാന മത്സരം നടക്കുന്നത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.
Discussion about this post