അബുദാബി: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ യു.എ.ഇയിലെ നിക്ഷേപ സ്ഥാപനങ്ങള്‍ മുതല്‍മുടക്കും. റയില്‍വേ, തുറമുഖം, റോഡുകള്‍, വിമാനത്താവളം തുടങ്ങിയ മേഖലകളില്‍ ആകും മുതല്‍മുടക്ക്.
നിക്ഷേപം കൊണ്ടുവരുന്നതിന് മുന്നോടിയായി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന് അബുദാബിയിലെത്തി. നിര്‍മല സീതാരാമന് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്മാന് ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
ഇന്ത്യയില്‍ നിക്ഷേപാനുകൂല സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ മേക് ഇന്‍ ഇന്ത്യ റോഡ്ഷോയിലും കേന്ദ്രമന്ത്രി പങ്കെടുത്തു.
കഴിഞ്ഞമാസം യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍സായിദ് ആല്നഹ്യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ സംഘം അബുദാബിയിലത്തെിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. സന്ദര്‍ശിച്ച വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാന്‍ തീരുമാനം എടുത്തിരുന്നു.
Discussion about this post