ചെന്നൈ: പ്രമുഖ വാർത്താ ഏജൻസിയുടെ സീനിയർ ഫോട്ടോ ജേർണലിസ്റ്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുഎൻഐ ഏജൻസിയുടെ ടി.കുമാ റി(56)നെയാണ് ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി കുമാറിനെ കിൽപോക്ക് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. കുമാർ സാമ്പത്തിക പ്രതിസ ന്ധിയിലായിരുന്നു.
1986-ൽ യുഎൻഐയിൽ ചേർന്ന ടി. കുമാർ, തമിഴ്നാട്ടിലെ ഏജൻസിയുടെ ബ്യൂറോ ചീഫ് ആകുന്ന ആദ്യ ഫോട്ടോഗ്രാഫറാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തി നുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യയും രണ്ടുമക്കളുമുണ്ട്.
Discussion about this post