നിരോധിക്കപ്പെട്ട പാന്‍ മസാലയടക്കം ഉള്ള ലഹരിയുമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. പാലക്കാട് ആലത്തൂര്‍ ദേശീയപാതയില്‍ ആര്‍ടിഒ നടത്തിയ പരിശോധനയില്‍ 9 ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പരിശോധന നടത്തിയത്.
ബാഗിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചുവെച്ച രീതിയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാത്ത രണ്ട് കണ്ടക്ടര്‍മാരെയും പിടികൂടിയിട്ടുണ്ട്. ഒരു മണിക്കൂറില്‍ പതിന്നാല് ബസുകളില്‍ പരിശോധന നടത്തിയിരുന്നു. പലരും വലിയ രീതിയില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ നല്‍കും.
പരിശോധന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പല ബസുകളുടെയും വേഗത കുറയുകയും കൂടുതല്‍ ജീവനക്കാര്‍ ജാഗരൂകരാകുകയും ചെയ്തിട്ടുണ്ട്. കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയുമായി രംഗത്തെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
Discussion about this post