ഡല്‍ഹി : ഇന്ത്യയുടെ സ്വന്തം ജെയിംസ് ബോണ്ട് എന്ന വിശേഷണമുള്ള അജിത് ഡോവലിന്റെ വസതിയില്‍ സുരക്ഷാ വീഴ്ച. ഡോവലിന്റെ വീട്ടിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറുകയായിരുന്നു.
അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും, ഞൊടിയിടയില്‍ കീഴ്പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഡല്‍ഹി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
ഈ ചിപ്പിനാല്‍ തന്നെ റിമോട്ട് ഉപയോഗിച്ച് ബാഹ്യമായി നിയന്ത്രിക്കപ്പെടുകയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കി. എന്നാല്‍ പരിശോധനയില്‍ ചിപ്പൊന്നും കണ്ടെത്താനായില്ല. ബംഗളൂരു സ്വദേശിയാണ് ഡോവലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
Discussion about this post