കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും ശിക്ഷ വിധിച്ച് കോടതി.
കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവും ഇരുവര്‍ക്കും 2000 ദിനാര്‍ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രവാസിയായ കാമുകനെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ യുവതിയെയും കാമുകനെയും കഴിഞ്ഞ വര്‍ഷം അവസാനമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
Discussion about this post