ഹൈദരാബാദ്: കർണാടകയിലെ ആർ എസ് എസ് പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ ഹൈദരാബാദിൽ പ്രതിഷേധ പ്രകടനം നടത്തി. ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിലാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംഘപരിവാർ ക്ഷേത്രീയ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ഹൈന്ദവ സംഘടനകളുടെ നേതൃനിരയിൽ നിൽക്കുന്നവരെ വകവരുത്താൻ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഹർഷ അതിൽ അവസാന കണ്ണിയാണെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു. കർണ്ണാടകയിലെ ശിവമോഗയിൽ നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
ബജരംഗ് ദൾ നേതാവ് മഹേഷ് യാദവാണ് ഹൈദരാബാദിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത്. രാജ്യത്ത് മതമൗലികവാദം വളരുന്നതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തെ ദേശദ്രോഹശക്തികളെ കണ്ടെത്തി പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ എന്നും വിഎച്ച്പി മുന്നിലുണ്ടാകുമെന്നും മഹേഷ് യാദവ് പറഞ്ഞു.
Discussion about this post