മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മലയാള സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ അവര്‍ മലയാളികളുടെ അമ്മയും സഹോദരിയുമെല്ലാമായി മാറിയാണ് നമ്മെ വിട്ടുപോയത്.
കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെ.പി.എ.സി ലളിത നീലപൊന്മാന്, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്, സന്ദേശം, മീനമാസത്തിലെ സൂര്യന്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയ ജീവിതകളിലൂടെ മലയാളത്തിന്റെ മഹാനടിമാരില്‍ ഒരാളായി മാറി. തേന്മാവിന്കൊമ്പത്തിലെ ചെറിയ വേഷം പോലും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ലളിത ചേച്ചിയുടെ അഭിനയപാടവം തന്നെയാണ്. അവരുടെ വിയോഗത്തില്‍ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post