ഡല്‍ഹി : ഉക്രെയ്നില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ ഹംഗറി വഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സംഘം ഉക്രെയ്നിലേക്ക് പുറപ്പെട്ടു. ഹംഗറിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഉക്രെയ്നിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ ഉക്രെയ്നിന്റെ കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാണ്. കിഴക്കന്‍ രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പടിഞ്ഞാറന്‍ മേഖലകളില്‍ വലിയ പ്രശ്നമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരെ പടിഞ്ഞാറന്‍ ഉക്രെയ്നില് എത്തിച്ച് അവിടെ നിന്നും ഹംഗറി അതിര്‍ത്തിവഴി ഇന്ത്യയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഹംഗറിയ്ക്ക് പുറമേ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും.
ഉക്രെയ്നിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എംബസികള്‍ വ്യക്തമാക്കി.
Discussion about this post