അബുജ: നൈജീരിയയില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൈന്യവും തീവ്രവാദികളുമുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നൈജീരിയയുടെ അതിര്‍ത്തി പട്ടണങ്ങളായ ബോസോയിലും ഡിഫയിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.
തീവ്രവാദികളുടെ പ്രത്യാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. 17 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു സൈനികരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
നൈജീരിയയില്‍ കൂട്ടക്കൊല നടത്തുന്ന ബൊക്കോഹറാം എന്ന ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കുട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഭീകരരെ അമര്‍ച്ച ചെയ്യാന്‍ നടപടി വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകളും ആവശ്യപ്പെട്ടു.
Discussion about this post