ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മണിപ്പൂരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആറുവയസുകാരന് ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. വീടിന് നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകായിയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10-ന് നടക്കും.
Discussion about this post